പ്രാണവായുപോലെ ചില കമ്പനികള്‍ - മുകളിലച്ചൻ

പ്രാണവായുപോലെ ചില കമ്പനികള്‍ - മുകളിലച്ചൻ

 പ്രാണവായുപോലെ ചില കമ്പനികള്‍  - മുകളിലച്ചൻ

 പ്രാണവായുപോലെ ചില കമ്പനികള്‍


മെട്രോപോളിറ്റന്‍ സിറ്റികളില്‍ നിന്നും റിട്ടയര്‍ ചെയ്തു കേരളത്തിലേക്ക് മടങ്ങി വരുന്നവര്‍ ഏറെയാണ്. മനസ്സുനിറയെ സ്വപ്നങ്ങള്‍ കൊണ്ടാണ് ഗൃഹാതുരത്വം നിറഞ്ഞ മലയാളക്കരയിലേക്ക് അവര്‍ കാല്‍ചവിട്ടുന്നത്. രാഷ്ട്രീയ ഭൂപടം തിരിച്ചറിഞ്ഞ് പുതുതലമുറ കടല്‍ കടക്കുമ്പോള്‍ ആരെങ്കിലുമൊക്കെ തറവാട്ടിലേക്ക് തിരിച്ചു വരുന്നതില്‍ നാം സന്തോഷിക്കുക തന്നെ വേണം.

ആയകാലത്ത് വലിയ കമ്പനികളിലും പൊതുമേഖല സ്ഥാപനങ്ങളിലും ആശുപത്രികളിലുമൊക്കെ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്നവര്‍ വീട്ടില്‍ തിരിച്ചുവന്ന് അടച്ചിരിപ്പാണ്. മതിലുകള്‍ കടന്നുള്ള പോക്ക് വരവുകളും അന്വേഷണങ്ങളും സഹായങ്ങളും അയല്‍പക്ക ബന്ധങ്ങളും ഒക്കെ നിലച്ച ഒരു കേരളം അവരെ ശരിക്കും ഞെട്ടിക്കുന്നുണ്ടാകും. 

ഡല്‍ഹിയില്‍ വീട്ടാവശ്യങ്ങള്‍ക്കോ പുറംപണിക്കോ സഹായത്തിനോ തൊഴിലാളികള്‍ വിളിപ്പുറത്തുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം കൃത്യം. വൈകുന്നേരം ഒന്ന് മിണ്ടിപ്പറയാനും നടക്കാനും ആളുകള്‍ ഏറെ. ഇവിടാകട്ടെ ഒരാളെ പണിക്ക് വിളിച്ചാല്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തരപ്പെടുക. താലൂക്കില്‍ ഒരു അപേക്ഷ കൊടുത്തിട്ട് മൂന്നുമാസവും, നാല് നടപ്പും കഴിഞ്ഞു. ആശുപത്രിയില്‍ ഒന്നു പോയാല്‍ കാത്ത് കിടക്കുന്ന വാഹനം പോലും ഇല്ല. ഇവിടെ കൂട്ടില്‍ പിടിച്ചിട്ട അവസ്ഥയിലാണ് മക്കളാണെങ്കില്‍ വിദേശത്തും; തിരിച്ചെത്തിയവന്റെ വിലാപമാണ്.

ഒരു ഇ.സി.ജി. എടുക്കാന്‍, ബ്ലഡ് ഷുഗര്‍ നോക്കാന്‍, മരുന്നുകള്‍ വാങ്ങാന്‍ സഹായികള്‍ ആരുമില്ല, പങ്കാളി ആശുപത്രിയില്‍ പെട്ടുപോയാല്‍... തീര്‍ന്നു തിരിച്ചെത്തിയവന്റെ സന്തോഷം. ഇത് തിരികെ വന്നവരുടെ മാത്രമല്ല മക്കള്‍ വിദേശത്ത് പോയിട്ടുള്ള പ്രായമായിട്ടുള്ള മാതാപിതാക്കളുടെ പ്രലാപങ്ങള്‍ കൂടിയാണ്. 

പ്രായം ചെന്നവരുടെ അടിസ്ഥാന ആരോഗ്യ ആവശ്യങ്ങള്‍ നിർവ്വഹിച്ചു കൊടു ക്കാൻ ഏതൊരു ഇടവകയ്ക്കും സാധിക്കും. ഞായര്‍ കുര്‍ബാനാനന്തരം ക്യാമ്പുകളും അവശ്യം വേണ്ടവര്‍ക്ക് വീട്ടു സഹായവും ചെയ്യുന്ന അദ്ധ്യാത്മിക സംഘടനകള്‍ ഈ മെത്രാസന ത്തിലെ ഇടവകകളിൽ ഉണ്ടെന്നുള്ളത് സന്തോഷകരമാണ്. മറ്റുള്ളവരും മാതൃകയാക്കട്ടെ. ഇടവകയിലെ റിട്ടയര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും നിസ്വാര്‍ത്ഥമാണ്. അദ്ധ്യാത്മിക സംഘടനകളും ആഭ്യന്തര മിഷണുമൊക്കെ ഒറ്റപ്പെട്ടവര്‍ക്ക് അല്‍പനേരമെങ്കിലും മനസ്സ് തുറക്കാനുള്ള കമ്പനി നല്‍കുന്ന കൂട്ടുകളാകട്ടെ.

മുകളിലച്ചൻ 

frmukalil@gmail.com

                                                                   ചീഫ് എഡിറ്റർ  

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3