പുതിയ നിയമം
ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരം വിശുദ്ധ വേദപുസ്തകമാണ്. മനുഷ്യന് ദൈവത്തെ അ റിയുവാനും, ദൈവത്തിന് മനുഷ്യനോട് സംസാരിക്കുവാനുമുള്ള മാദ്ധ്യമമായി വി.ഗ്രന്ഥത്തെ ദര്‍ശിക്കാം. ബൈബിള്‍ എന്ന പദം ബിബ്ളോസ്, ബിബ്ളിയോണ് എന്നീ രണ്ട് ഗ്രീക്ക് പദത്തില്‍ നിന്നുമാണ് വന്നിരിക്കുന്നത്. അക്ഷരങ്ങള്‍ എഴുതുവാനും, കുറിക്കുവാനുമായി ഉപയോഗിച്ചിരുന്ന പാപ്പിറസ് ആണ് ഇരുപദങ്ങളുടെയും ഉത്ഭവമായി കണക്കാക്കപ്പെടുന്നത്. ബൈബിള്‍ എന്ന നാമം അതിന്റെ ഐക്യതെയുയം സര്വ്വോത്പ്പെടുന്നയെയും ഒരു പോലെ ചൂണ്ടികാണിക്കുന്നു.
പഴയനിയമവും പുതിയ നിയമവും
പൊതുവെ വി.വേദപുസ്തകത്തെ രണ്ട് ഭാഗങ്ങളായി തിരിക്കാം. പഴയ നിയമവും, പുതിയനിയമവും. നിയമം എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയാണ്. പഴയനിയമം ഈ യാഥാര്‍ത്ഥ്യത്തെ വ്യക്തമാക്കുന്നുണ്ട്. ദൈവവുമായും, പിതാക്കന്മാരുമായുള്ള ഉടമ്പടികളാll സമ്പന്നമാണ് പഴയ നിയമം.
പഴയനിയമമെന്നും, പുതിയനിയമമെന്നും ഉറപ്പിക്കപ്പെടുന്നത് രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് ഒറിഗന്‍ എന്ന സഭാപിതാവ് പഴയ പുതിയ നിയമങ്ങള്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മുഖാന്തരം ദൈവം മനുഷ്യവര്‍ഗ്ഗത്തോട് ചെയ്ത ഉടമ്പടിയാണ് പുതിയ നിയമം. തെരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ പുസ്തകവും അനന്തര ഫലങ്ങളുമാണ് പഴയനിയമപ്രതിപാദ്യ വിഷയമെങ്കില്‍ ക്രിസ്തുമൂലം നിര്‍വ്വഹിക്കപ്പെട്ട പാപപരിഹാര ബലിയും , ചേര്‍ത്ത വിഷയങ്ങളുമാണ് പുതിയ നിയമം.
എന്താണ് പുതിയ നിയമം എന്ന ചോദ്യം ഉയരുമ്പോള്‍, ക്രിസ്തു കേന്ദ്രീകൃതമായ് എന്ന ഉത്തരം മനസ്സിലേക്ക് വരാം. അത് 27 പുസ്തകങ്ങളുടെ ഒരു സംഗ്രഹം എന്നതില്‍ ഉപരിയായി നസ്രയനായി ക്രിസ്തുവിലൂടെ മനുഷ്യനോടുള്ള ദൈവസ്നേഹത്തിന്റെ അളവറ്റ പ്രതിഫലമാണ് ഈ പുസ്തകങ്ങള്‍ ദൈവാത്മാവിനാല്‍ എഴുതപ്പെട്ടതാണ്. അത് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. അനവധി പുസ്തകങ്ങളും, എഴുത്തുകളും തള്ളപ്പെടുകയും അവയുടെ കുമ്പാരത്തില്നിന്നുമാണ് പിതാക്കന്മാര് നാം ഇന്ന് കാണുന്ന 39 പുസ്തകങ്ങളുടെ പഴയ നിയമവും 27 പുസ്തകങ്ങളുടെ പുതിയനിയമവും അടങ്ങിയ 'ബൈബിള്‍' കോഡീകരിച്ചത് . ഇത് ക്രോഡീകരിക്കപ്പെടുവാന് ഒരു അളവുകോല്‍ ഉണ്ടായിരുന്നു. അതായിരുന്നു കാനോന്‍.
കാനോന്‍
കാനോഹ് എന്ന എബ്രായ ധാതുവില്‍ നിന്നും വന്ന് കാനോന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നും വന്നതാണ് കാനോന്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ഓടക്കോല് ഞാങ്ങണ എന്നൊക്കെയാണ്. അളന്നു തിട്ടപ്പെടുത്തിയ വസ്തു എന്നര്‍ത്ഥത്തിലും ഇവ കണ്ട് വരുന്നു.
കാനോന്‍ ദൈവശാസ്ത്ര പ്രായോഗിക രീതി
തിരുവെഴുത്തുകളുടെ അധികാരവുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ് കാനോന്‍. ദൈവീക വെളിപാടുകളുടെ പട്ടിക എന്ന ആശയത്തില്‍ അലക്സാന്ത്രയിലെ ബിഷപ്പായ അത്തനേഷ്യസ് (ഏ.ഡി 296-372) ഈ പദം ഉപയോഗിച്ചിരുന്നു.
കാനോനികം എങ്ങനെ നിര്‍ണയിക്കാം?
ദൈവാത്മ നിശ്വസ്തങ്ങളായ രേഖകളെല്ലാം തിരുവെഴുത്തുകളാണ്. എന്നാല്‍ കാനോനികമായി അംഗീകരിക്കപ്പെടണമെങ്കില്‍ ചില വ്യവസ്ഥകളും മാനദണ്ഡങ്ങളുമുണ്ട്. വ്യവ്യസ്ഥകള്‍ പൂര്‍ത്തീകരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് തിരുവചനത്തില്‍ കാനോന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത് കാനോനില്‍ അംഗീകരിക്കപ്പെടണമെങ്കില്‍
1. ആര് എഴുതി എന്നത് അംഗീകരിക്കപ്പെടണം.
2. തിരുവെഴുത്തായി ഗ്രഹിക്കാത്തത് ആത്മീയ സ്വഭാവം കണ്ടേക്കാം
3. അത്മനിവേശമായി എഴുതിയതായിരിക്കണം.
പുതിയ നിയമ കാനോന്‍
ആദ്യ നൂറ്റാണ്ടുകളില്‍ പുതിയ നിയമത്തിന്റെ മൂലകൃതികള്‍ അവ ലഭിച്ചിരുന്ന സ്ഥലങ്ങളില്‍ ആമൂല്യ നിധികളായി മനുഷ്യര്‍ കരുതി പല സ്ഥലങ്ങളില്‍ ഇത് വായിക്കപ്പെടുവാനായി ഇടയായി. എന്നാല്‍ ഇവ കൂടാതെ അപ്പപ്പോള്‍ ഉയര്‍ന്ന വരുന്ന പല വേറിട്ട കൃതികള്‍ കൂടെ ഇതോടൊപ്പം പ്രചരിക്കുവാനായി തുടങ്ങി. അദ്യ നൂറ്റാണ്ടുകളില്‍ ക്രിസ്തു കേന്ദ്രബിന്ദുവായി പല എഴുത്തുകളും രൂപപ്പെട്ടി. എന്നാല്‍ പുതിയ നിയമ കൃതികളെല്ലാം. ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരമായി ക്രോഡീകരിക്കപ്പെടുവാന് ഇടയായത് നാലാം നൂറ്റാണ്ടോട് കൂടിയാണ്.
(തുടരും....)
Fr. Jerin John