ആത്മീയതയുടെ തലങ്ങള്‍
ഒരു വൃക്ഷത്തിന്റെ പിറവി പോലെ ആത്മീയതയ്ക്കും ജനനമുണ്ട്. അത് മാമോദീസായിലൂടെ മുളച്ച് വളര്‍ച്ച പ്രാപിക്കേണ്ടതാണ്. അതിന്റെ വേരുകള്‍ ആഴത്തിലേക്ക് ഇറങ്ങുകയും തക്കകാലത്ത് ഫലം ഉണ്ടാകുകയും വേണം.
ലാസറിന്റെ ഭവനത്തില്‍ പോകാം എന്നു പറഞ്ഞപ്പോള്‍ വി.തോമാശ്ലീഹാ പറഞ്ഞു അവനോടുകൂടെ മരിക്കാന്‍ നമുക്കും പോകാം. എന്റെ ശരീരം സാക്ഷാല്‍ ഭക്ഷണമാണ് എന്നു പറഞ്ഞപ്പോള്‍ ജനങ്ങള്‍ ചോദിച്ചു നിന്റെ ശരീരം ഞങ്ങള്‍ക്ക് ഭക്ഷിക്കാന്‍ തരുമോ എന്ന്. അതുപോലെ തന്നെ പരീശന്മാരുടെ പുളിച്ച മാവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അപ്പം എടുക്കാത്തതിനാലാണ് അങ്ങനെ പറയുന്നത് എന്ന് ശിഷ്യന്മാര് വിചാരിക്കുന്നതായി കാണാന്‍ കഴിയുന്നു. ഇതുപോലെ വളരെയധികം ഉദാഹരണങ്ങള്‍ വി.വേദപുസ്തകത്തില്‍ കാണാം.
ശിഷ്യന് നില്ക്കുന്ന തലങ്ങളില്‍ നിന്നു മാത്രമേ ശിഷ്യനു ചോദ്യങ്ങള്‍ ചോദിക്കുവാനും ഗ്രഹിക്കുവാനും സാധിക്കുകയുള്ളൂ അതുകൊണ്ടുതന്നെ നാലു സുവിശേഷങ്ങളും ആത്മീയതയുടെ 4 തലങ്ങളില്‍ നില്ക്കുന്നു. വി.യോഹന്നാന്റെ സുവിശേഷം എപ്പോഴും എല്ലാ സുവിശേഷങ്ങള്‍ക്കും മീതെ ആണ് നില്‍ക്കുന്നത്. അതില്‍ ഏറ്റവും കൂടുതലായി പിതാവിനെ വെളിപ്പെടുത്തുവാനും പിതാവിനെ വെളിപ്പെടുത്തുന്ന പുത്രനെയും കാണാം. ഭൗതീക നേട്ടങ്ങള്‍ക്കുള്ള ഒന്നും ആ സുവിശേഷങ്ങളില്‍ കാണാന്‍ സാധിക്കുകയില്ല. ഒരു വിശുദ്ധനായ മനുഷ്യന് ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ആ ഗ്രാമത്തിലെ ജനങ്ങള്‍ പറഞ്ഞു അങ്ങ് പള്ളിയില്‍ വന്ന് ഞങ്ങള്‍ക്ക് ആത്മീയ ക്ലാസ്സ് എടുത്ത് തന്ന് ആത്മീയ രഹസ്യങ്ങള്‍ പറഞ്ഞുതരണം. എന്നാല്‍ അദ്ദേഹം പറഞ്ഞു ഞാന്‍ പറയുന്ന ആത്മീയത നിങ്ങള്‍ക്ക് ഗ്രഹീക്കുവാന് സാധിക്കുകയില്ല. അത് പ്രാപിക്കേണ്ടതാണ്. എന്നാല്‍ ജനങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ വരാം പള്ളിയില്‍ ചെന്ന് അദ്ദേഹം ചോദിച്ചു നിങ്ങള്‍ക്ക് ആത്മീയതയെക്കുറിച്ച് എന്തറിയാം. അവര്‍ പറഞ്ഞു; ഒന്നും അറിയില്ല. ഒന്നും അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്. ക്ഷമിക്കണം എന്ന് പറഞ്ഞ് അദ്ദേഹം ഇറങ്ങിപ്പോയി. അടുത്ത ദിവസം അദ്ദേഹത്തെ നിര്‍ബന്ധിച്ച് വീണ്ടും കൊണ്ടുവന്നു. അദ്ദേഹം ചോദിച്ചു ആര്‍ക്കെങ്കിലും ആത്മീയതയെക്കുറിച്ച് എന്തെങ്കിലും അറിയാമോ ജനം പറഞ്ഞു കുറച്ചുപേര്‍ക്ക് അറിയാം അദ്ദേഹം പറഞ്ഞു അറിയാവുന്നവര്‍ അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കുക ഞാന്‍ പോകുന്നു. അദ്ദേഹം അവസാനം പറഞ്ഞു ആത്മീയ പഠിപ്പിക്കുവാന്‍ സാധിക്കാത്തതാണ്. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും വളര്‍ത്തിയെടുക്കേണ്ടതാണ്. നിരന്തരമായ ധ്യാനത്തിലൂടെ പോകുമ്പോള്‍ മാത്രമേ വചനത്തിന്റെ ഉയര്‍ന്ന തലത്തിലെ പൊരുള്‍ തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് യേശു പറയുന്നു എന്നെ നല്ലവന്‍ എന്ന് പറയുന്നത് എന്ത് ദൈവം ഒരുവനെയുള്ളൂ നല്ലവന്‍ ഈ യേശു തമ്പുരാന് തന്നെ പറയുന്നു ഞാന്‍ പിതാവാകുന്നു, സ്വര്‍ഗ്ഗവും നരകവും നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്, ഞാന്‍ തിരികെ വരുവോളം മരണം ആസ്വദിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍തന്നെ ഉണ്ട്.തുടങ്ങിയ അനേകം വചനങ്ങളുടെ പൊരുള്‍ ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും വേര്‍തിരിച്ചെടുക്കുന്ന തലങ്ങളിലേക്ക് ആത്മീയത ഉയരണം. ആ തലങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ പുറത്തോട്ടുള്ള സംസാരം നിലയ്ക്കുകയും മൗനമായി കഴിയുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അവര്‍ക്ക് സ്വന്തവുമില്ല ബന്ധവും ഇല്ല. പാപിയോടും നല്ലവരോടും ശത്രുതയില്ല. അവര്‍ പക്ഷംചേരുന്നില്ല, കുറ്റംവിധിക്കുന്നില്ല. സാക്ഷികള്‍ മാത്രമായി ജീവിക്കുന്നു. വെറും സാക്ഷികള്‍.
നമ്മള് പുക വലിക്കുന്നവനെ പാപി എന്നു പറഞ്ഞു. പള്ളിയില്‍ നിന്നും പുറത്താക്കുന്നു. സഹോദരനെ പകയ്ക്കുന്നവനെയും അപ്പനെയും അമ്മയേയും നോക്കാത്തവനെയും പള്ളിയിലെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നു. ഒന്നും സമര്‍പ്പിക്കാതെ സര്‍വ്വതും യേശുനാഥാനായ് സമര്‍പ്പണം ചെയ്യുന്നു എന്ന് പാടുന്നു. സ്തോത്രകാഴ്ചയെടുക്കുന്നു. കാപ്പികുടിക്കുന്നു. വീട്ടില്‍ പോകുന്നു. ഇങ്ങനെ പോകുമ്പോള്‍ The moment the torrent struck that house, it collapsed and itsdestruction was complete ⬤
ബിജു മാണി, കരുവാറ്റ
(അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഇടവകാംഗവും, മെത്രാസന ദിവ്യബോധന പാഠ്യപദ്ധതിയുടെ മെത്രാസന മുന്‍ ജോ.ഡയറക്ടറുമാണ്)