പള്ളി വാഴും മണികൾ -മുകളിലച്ചൻ.

പള്ളി വാഴും മണികൾ -മുകളിലച്ചൻ.

പള്ളി വാഴും മണികൾ -മുകളിലച്ചൻ.

പള്ളി വാഴും മണികൾ 

അഞ്ച് വയസ് തികച്ചു കാണില്ല. മൊബൈലിൽ പടം പിടിക്കാൻ ഓടിനടക്കുകയാണ് ചുള്ളൻ. ചാഞ്ഞും ചരിഞ്ഞും ദമ്പതിമാരുടെ വിവിധ പോസുകൾ പകർത്തുന്ന പയ്യൻസിനെ നോക്കി ആനന്ദതുന്ദിലിനായ അപ്പൻ പുഞ്ചിരിയുമായി അൽപമകലെ...

മലങ്കര നസ്രാണികളുടെ പരിപാവനമായ വിവാഹ കൂദാശയാണ് രംഗം. അകത്തുള്ള നാമമാത്രമായ ചിലർ ഈ പയ്യൻ്റെ മഹനീയ കർമ്മംകണ്ട്  ആശ്ചര്യദ്യോതകമായി നവരസങ്ങൾ മുഖത്തണിയുന്നു..

ഒരു പൈതലിൻ്റെ അഭൂതപൂർവ്വമായ കഴിവും കാര്യപ്രാപ്തിയും വിലയിരുത്താനുള്ള നിലവാരം ശരാശരി മലയാളിക്കുണ്ട്. എന്നാൽ കേവലം കൗതുകങ്ങളുടെ കളിക്കോപ്പുകളുടെ  ഇടയിലേക്ക് എറിഞ്ഞു നൽകുന്നതാകരുത് മൊബൈൽഫോൺ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ.

സൽക്കാരവേദിയിലെത്തിയ പത്തും പന്ത്രണ്ടും ക്ലാസുകളിലെ പെൺകുട്ടികളുടെ കയ്യിൽ  അറിഞ്ഞോ അറിയാതെയോ ആൻറി ക്രൈസ്റ്റ് സ്റ്റിക്കറുകൾ ഒട്ടിച്ച് മോടി വരുത്തിയ ന്യൂജനറേഷൻ ഫോണുകൾ കണ്ടപ്പോൾ ആകപ്പാടെ ഹാങ്ങായി ഭ്രാന്ത് പിടിക്കുന്ന മൊബൈൽ നീരസത്തോടെ എന്നെ നോക്കി പ്രാകി. 

തുബ്ദേൻ വായനക്കിടെ കുനിഞ്ഞിരുന്ന് തോണ്ടുന്ന വിവാഹിതർ. ടച്ച് പോയതിലും ആവും പോലെ അള്ളിക്കീറുന്ന മധ്യമന്മാർ. സ്പീക്കറാണെന്നറിയാതെ ചെവിയിൽ തിരുകി ഭാര്യാഗർജനം മാലോകരെ അറിയിക്കുന്ന അധമൻമാർ…

ഒടുവിൽ സ്നേഹിതൻ പങ്കുവെച്ച ഒരു അഭിശപ്ത സംഭവമാണ്.  കർത്തൃ ദിവസം രക്ഷാകരമായ വിശുദ്ധ ബലി ദൈവാലയത്തിൽ അർപ്പിക്കുന്ന സമയത്തൊക്കെ പടിഞ്ഞാറെ നട യുടെ നീളൻ പടികളിൽ തിരിഞ്ഞിരുന്നു തോണ്ടുന്ന ചെറുപ്പക്കാർ ഉണ്ടത്രേ!. വിശുദ്ധ കുർബാന അനുഭവ സമയത്ത് ഓടിപ്പോയി പോയി അതു സ്വീകരിച്ചശേഷം തഥൈവ. മകനെപ്പറ്റി അപ്പൻ കണ്ണും നിറഞ്ഞു പരിഭവം പങ്കുവെച്ചത്രെ.

ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഒരു അടിയന്തര തർജ്ജന കർമ്മം (കൗൺസിലിംഗ് എന്നൊക്കെ വേണമെങ്കിൽ പറയാം) രക്ഷാകർത്താക്കൾക്ക് കൊടുക്കണമെന്നാണ് ഈയുള്ളവൻ്റെ  മതം.

വീണ്ടുവിചാരം.

സിനിമാ നടിമാരുടെ ഗ്ലാമർ ചിത്രങ്ങൾ അയൽക്കാരിക്ക്‌ അറിയാതെ (കൈതട്ടി) അയച്ചു പോകുന്ന അപ്പച്ചൻമാർ ഉണ്ടത്രേ. കടിച്ചതിനേക്കാൾ വലുതാണ് പൊനത്തിൽ ഉള്ളത്  

  -മുകളിലച്ചൻ.

frthomasp@gmail.com


Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3