അവബോധം അണയാതെ... അപ്രേം മെത്രാപ്പോലീത്താ

അവബോധം അണയാതെ... അപ്രേം മെത്രാപ്പോലീത്താ

അവബോധം അണയാതെ... അപ്രേം മെത്രാപ്പോലീത്താ

അവബോധം അണയാതെ...

മനുഷ്യനും മഹാമാരിയും തൊട്ടും തൊടാതെയും മുന്നോട്ടു നീങ്ങുന്ന കാലമാണ് കണ്‍മുമ്പില്‍. 2022 ന്റെ മുന്‍വാതിലും കടന്നു  മുന്നേറുകയാണ് 2020 സമ്മാനിച്ച ദുരിതം, ഒപ്പം കീഴടക്കാനുള്ള വ്യഗ്രതയുമായി മാനവ കുലവും.

       ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ കൈ കോര്‍ത്തു പ്രവര്‍ത്തിക്കുന്ന ഈ കാലത്തു ആധ്യാത്മിക തയ്ക്കു ലോകത്തോട് വിളിച്ചു പറയാന്‍ ഒട്ടനവധി കാര്യങ്ങളുണ്ട് എന്നാണ് ബലഹീനനായ നമ്മുടെ ചിന്ത.

മനുഷ്യനിര്‍മ്മിത വിപത്തുകള്‍ മനുഷ്യകുലത്തെ അതിക്രമിക്കാന്‍ തുടങ്ങുന്നത് പുതിയ സംഭവവികാസമല്ല. ലോകത്തിന്റെ പുതിയ വ്യവസ്ഥിതികളും നടനങ്ങളും ചലനങ്ങളും ഇതിന്റെയൊരു ഭാഗമാണെന്ന് പറയാതെ വയ്യ. കഠിനതകള്‍ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു പുനഃരാരംഭിക്കുവാനും പുനര്‍ നവീകരി ക്കുവാനുമുള്ള ഒരാദ്ധ്യാത്മിക മനോഭാവം നമുക്കുണ്ടാകണം.

അന്വേഷണങ്ങളുടെ അവസാന വാക്കല്ല ആത്മീയത എന്നും അതു ചില പ്രയാണങ്ങളുടെ തുടങ്ങിവയ്ക്കലുകള്‍ മാത്രമാണെന്നും തിരിച്ചറിയുക. എത്ര യെത്ര കാഴ്ചകളും കേള്‍വികളും ഉദ്ഗതികളും അധോഗതികളും അനുഭവിച്ചും, പങ്കുവച്ചുമാണ് നാം ഈ ജീവിതയാത്ര പര്യവസാനിപ്പിക്കേണ്ടതെന്ന മഹത്തായൊരു സന്ദേശം ആധ്യാത്മികത മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഒരുമിച്ച് കൂടുന്നവരുടെ എണ്ണം താത്കാലികമായി കുറഞ്ഞുവെങ്കില്‍ പോലും ഉള്ളില്‍ കാത്തു സൂക്ഷിക്കുന്ന അവബോധം അണയാതിരിക്കട്ടെ എന്നു ഈ കാലത്തു സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു.

ദൈവം കരുണ ചെയ്യട്ടെ.

ക്രിസ്തുവില്‍ നിങ്ങളുടെ

അപ്രേം മെത്രാപ്പോലീത്താ


Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3