ഇടയ വഴികൾ
ഉദാത്ത ജീവിതം നയിച്ച വന്ദ്യ വയോധിക വൈദികരുടെ ജീവിതാനുഭവങ്ങൾ കോർത്തിണക്കുന്ന 'ഇടയ വഴികൾ' എന്ന ഒരു പരമ്പര...
An Interview with Very Rev. T. M Abraham Cor-Episcopa on Behalf of Sreya Art & Theology, Diocese of Adoor-kadampanad
Very Rev. T. Abraham Cor Episcopa,
അജപാലന ശുശ്രൂഷയിൽ 50 വർഷം
ചെങ്ങന്നൂർ പേരിശ്ശേരി ഈസ്റ്റ് തുണ്ടിയിൽ ശ്രീ. ചാണ്ടി മാത്യുവിന്റെയും ശ്രീമതി ഏലിയാമ്മ മാത്യുവിന്റെ എട്ടു മക്കളിൽ ഇളയവനായി 1945 ജനുവരി 29 ന് ജനിച്ചു
ചെങ്ങന്നൂർ പേരിശ്ശേരി ഈസ്റ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം
1961 ചെങ്ങന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി . കൊല്ലം ഫാത്തിമ കോളേജിൽ നിന്നും പ്രീ - യൂണിവേഴ്സിറ്റി
1963- 66 കാലഘട്ടത്തിൽ തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ( B.Sc.Mathematics) ബിരുദം
1973 ൽ പത്തനാപുരം മൗണ്ട് താബോർ ബി എഡ് കോളേജിൽനിന്ന് ബി എഡ് ( B. Ed)
1966 മുതൽ 1970 വരെ കോട്ടയം പഴയ സെമിനാരിയിൽ നിന്നും വൈദിക വിദ്യാഭ്യാസം
1969 മെയ് മാസം മൂന്നാം തീയതി യവ് പദ് യക്നോ ഗണത്തിലേക്ക്
പത്തനാപുരം കല്ലുംകടവ് തെക്കേടത്ത് ചാമക്കാലയിൽ ശ്രീ സി.സി.ജോർജിന്റെയും ശ്രീമതി മറിയാമ്മ ജോർജിന്റെയും മൂത്തമകൾ സൂസൻ എബ്രഹാമിനെ സഹധർമ്മിണിയായി സ്വീകരിച്ചു.(1973 ഏപ്രിൽ 30)
1973 ജൂൺ 30 പത്തനംതിട്ട ബേസിൽ ദയറായിൽ ദാനിയേൽ മാർ പീലക്സിനോസ് മെത്രാപ്പോലീത്തായാല്‍ പരിശുദ്ധാത്മാവ് കശീശ സ്ഥാനത്തേക്ക് വിളിച്ചടുപ്പിച്ചു.
2010 ഏപ്രിൽ 23 പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായിൽ നിന്ന് കോർ - എപ്പിസ്കോപ്പാ സ്ഥാനദാനം.
തുമ്പമണ്‍, അടൂര്‍-കടമ്പനാട് ഭദ്രാസനങ്ങളിലെ വിവിധ പള്ളികളിൽ വികാരിയായും ഗണിതശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകനായും സേവനമനുഷ്ഠിച്ചു
ജീവിതാനുഭവങ്ങളുടെ എരിയുന്ന വഴികളിലും ഭക്തിയുടെ പ്രകർഷവുമായി നടന്നു നീങ്ങിയ 50 പൗരോഹിത്യ വർഷങ്ങൾ.