പൗരത്വം
അര്‍ത്ഥമില്ലാത്തൊരു വാക്കുകേട്ടിന്നു ഞാന്‍!പൗരത്വമെന്നാരോ കുരച്ചു!
ചിലരോതിഞാനും പൗരനെന്ന്
ചാപ്പകുത്തിചിലര്‍ പരദേശിയെന്ന്!
പിതൃബീജംതേടിഞാന്‍ ദിക്കുകള്‍താണ്ടി
കുഴിമാടംതോണ്ടി ഞാന്‍ അസ്ഥികള്‍പരതി
കണ്ടില്ലഞാനെങ്ങും പൗരത്വമുദ്ര!
പൗരനെന്നു കരുതി പലനാടുചുറ്റി
പലവട്ടം മന്ദ്രിച്ചു ഭാരതീയനെന്ന്
ഭാസ്സില്‍ രതിച്ചവന്‍ ഭാരതീയന്‍
പാദുകം മാനിച്ചോന്‍ ഭാരതിയന്‍
അയ്യോ നൊന്തുഞാനല്പനേരം!
ഭാരതമന്യമെന്നാരോ പറഞ്ഞു
പൗരത്വമില്ലാത്തോന്‍ പരദേശിയെന്ന്!
പൗരത്വമത്രെ ഇന്നത്തെമന്ത്രം!
മൃത്യഞ്ജയം പോലെ രക്ഷയീമന്ത്രം
അതിരുകള്‍ തിരിച്ചു, തീട്ടുരം ചാര്‍ത്തി
കോമയുംകുത്തുംപിന്നെ ഫുള്‍സ്റ്റോപ്പുമിട്ടു.
ഹാ! കഷ്ടം പൗരന്‍ പടിപ്പുരയ്കപ്പുറം!
പൗരത്വനിര്‍ണ്ണയമാമാങ്കം കുറിച്ചു
പടവെട്ടിപൊരുതുവാന്‍ചേവകര്‍ കൂടി
അങ്കത്തറകളേറെയും വിണ്ടു കിറി
കാലിടറി പിന്നെ ചുവടുതെറ്റി
മണ്ണുനീങ്ങി, മലകള്‍ തെന്നിമാറി,
മലവെള്ളപാച്ചിലില്‍ അതിരുകള്‍തകര്‍ന്നു
അതിരുകള്‍തീര്‍ത്തവരൊലിച്ചുപോയി.
അതിരുകളില്ലാത്ത മാനം മനോഹരം
ചക്രവാഉങ്ങള്‍ വീണ്ടും വിശാലമായി
പൗരത്വമുദ്രപതിച്ചു വീണ്ടും
ഹൃത്തിലൊരു പരമവീരചക്രം കണക്കെ!
സഖറിയാസ് അപ്രേം