പഴയ നിയമം ഭാഗം 1 - ഫാ.ഡോ.ജേക്കബ് മാത്യു, കാരിച്ചാല്‍

പഴയ നിയമം ഭാഗം 1 - ഫാ.ഡോ.ജേക്കബ് മാത്യു, കാരിച്ചാല്‍

പഴയ നിയമം ഭാഗം 1 - ഫാ.ഡോ.ജേക്കബ് മാത്യു, കാരിച്ചാല്‍


പഴയ നിയമം: ആമുഖവും  കാഴ്ചപ്പാടുകളും

ക്രൈസ്തവര്‍ പുതിയ നിയമഗ്രന്ഥ സമുച്ചയത്തെ ദൈവവചനമായി കണക്കാക്കി ബഹുമാനിക്കുന്നത്പോലെ ക്രൈസ്തവരും യഹൂദരും ഒരു പോലെ പഴയനിയമഗ്രന്ഥങ്ങ ളെയും ബഹുമാനിക്കുന്നു.  അതേ കാഴ്ചപ്പാടോടെയാണ് വേദോപനിഷത്തുകളെയും മറ്റ് സ്മൃതി (ഗ്രന്ഥം)കളെയും ഭാരതീയ ഹൈന്ദവ സങ്കല്‍പ്പം കണക്കാക്കുന്നത്. സിക്ക് മതത്തി ലെ ഗുരു ഗ്രന്ഥസാഹിബ് സങ്കല്പവും ശ്രദ്ധാര്‍ഹമാണ്. വി. വേദഗ്രന്ഥമായി പഴയ നിയമത്തെ ക്രൈസ്തവ വിശ്വാസികള്‍ കാണുന്നതു പോലെ ലോകത്തെല്ലാവരും അതേ നിലപാടെടുക്കുന്നുണ്ടോ? ഇല്ല എന്നുള്ളതാണ് സത്യം.  

ഒരു ഗ്രന്ഥം തിരുവചനമാണ് എന്ന് സങ്കല്‍പ്പിക്കുന്നത് ഒരു കാഴ്ചപ്പാടാണ് (Perspective).  ദൈവമോ ഒരു അദൃശ്യശക്തിയോ നേരിട്ടെഴുതിയോ മനുഷ്യരെ പ്രചോദിപ്പിച്ച് എഴുതി കൈമാറിക്കിട്ടിയതോ ആയ ലിഖിതങ്ങള്‍ ഉള്‍പ്പെടെ ഗ്രന്ഥമായി ഒന്നിനെ കണക്കാക്കുകയും അതിലെ ഉള്ളടക്കം ജീവിതത്തെ സംബന്ധിച്ച് നിയാമകം എന്നു കരുതുകയും  ചെയ്യുന്നതാണ് ആ കാഴ്ചപ്പാട്. ക്രൈസ്തവര്‍ തിരുവചനത്തെ പരിഗണിക്കുകയും സമീപിക്കുകയും ചെയ്യുന്നത് അത്തരത്തിലാണ്. ദൈവാത്മാവിന്റെ പ്രചോദനത്താല്‍ (ദൈവ നിശ്വസിതം) പല കര്‍ത്താക്കള്‍ എഴുതിയതും പിന്നീട് ക്രോഡീകരിക്കുകയും  (edited ) ചെയ്ത പഴയ നിയമവും പുതിയനിയമവും ഉള്‍പ്പെട്ട ഗ്രന്ഥസമുച്ചയം  (Corpus of books )  ആണ് വി.ബൈബിള്‍.

    വേറേയും കാഴ്ചപ്പാടുകള്‍ ഈ ഗ്രന്ഥത്തെ ക്കുറിച്ച് നിലവിലുണ്ട്. ക്രൈസ്തവര്‍, വി. ബൈബിള്‍ എന്നു കണക്കാക്കുന്ന പുസ്തകത്തെ ഒരു സാഹിത്യ സൃഷ്ടിയോ ( Litera
ture
), ചരിത്രഗന്ഥമോ  (History ), സാംസ്‌ക്കാരിക രേഖയോ ( Cultural ), സന്മാര്‍ഗ്ഗ പ്രമാണ രേഖയോ ( Moral code ) മാത്രമായി കണക്കാക്കുവന്നര്‍ ഉണ്ട്. ഒരു സാഹിത്യ സൃഷ്ടി എന്നു അതിനെ സങ്കല്‍പ്പിക്കുമ്പോള്‍ മറ്റേതൊരു സാഹിത്യ ഗ്രന്ഥവും പോലെ ഭാവനയുടെയും സങ്കല്‍പ്പങ്ങളുടെയും ഫലമായുള്ള എഴുത്താണതിന്റെ ഉള്ളടക്കം എന്നുവരുന്നു. ഗ്രന്ഥത്തിന് തിരുവചനം എന്നു സങ്കല്‍പ്പിക്കുമ്പോള്‍ കൈവരുന്ന ദൈവിക പരിവേഷമോ വിശുദ്ധി ചിന്തയോ ( sanctity ) ഇല്ലാതെ പ്രമാണങ്ങളുള്‍ക്കൊള്ളുന്ന മതേതര ഗ്രന്ഥമായി കണക്കാക്കുന്നവരുണ്ട്. അപ്പോള്‍ അതില്‍ ചരിത്രമോ ദൈവിക വെളിപ്പാടുകളോ ഉണ്ടോയെന്ന ചിന്തയ്ക്ക് സാംഗത്യമില്ല. അതൊരു ചരിത്ര രേഖയായി മാത്രം വീക്ഷിക്കുന്നവരുമുണ്ട്. പരാമര്‍ശിത ഗ്രന്ഥത്തില്‍ അതിലുള്‍പ്പെട്ടിരിക്കുന്ന ജനതയുടെ വളര്‍ച്ചയുടെ ചരിത്രം അന്വേഷിക്കുവര്‍ക്ക് അത് ചരിത്ര അസ്ഥി പഞ്ജരം മാത്രം. പുരാതന സംസ്‌കാരങ്ങളെ മുഖ്യമായി പരിചയപ്പെടുവാന്‍ ആഗ്രഹിക്കുന്ന മറ്റ് ചിലര്‍ക്ക് അതിന് സഹായിക്കുന്ന ഒരു രേഖയായി മാത്രം ബൈബിളിനെ കണക്കാക്കുന്നവരുമുണ്ട്. പുരാതന ജനതയുടെ ജീവിതം, ദായക്രമങ്ങള്‍, ഭക്ഷണ വൈവിധ്യങ്ങള്‍, ഭാഷാ പ്രയോഗങ്ങള്‍ എന്നിവയിലായിരിക്കും അവര്‍ക്ക് താല്‍പ്പര്യം.

മുന്നെഴുതിയവയൊക്കെ കൗതുകം ജനിപ്പിക്കാമെങ്കിലും ദൈവിക വാഗ്ദത്തങ്ങളും നടത്തിപ്പും മുഖ്യമായും ഉള്ളടങ്ങിയിരിക്കുന്ന ദൈവഹിതത്തിന്റെ വെളിപ്പെടുത്തലുള്ള ഗ്രന്ഥമാണ് വി.വചനഗ്രന്ഥം എന്നുള്ളത് ക്രൈസ്തവ സാക്ഷ്യമാണ്. പഴയ നിയമവും പുതിയ നിയമവും അതില്‍ ഭാഗങ്ങളായുണ്ട്. അവയെ വിരുദ്ധതാല്‍പ്പര്യങ്ങളുള്ള ഗ്രന്ഥങ്ങളായി കണക്കാക്കാതെ പൂരകമായും പ്രാധാന്യവത്തായ ദൈവിക വെളിപ്പാടായും കണക്കാക്കുന്നു

(അവസാനിക്കുന്നില്ല)


ഫാ.ഡോ.ജേക്കബ് മാത്യു, കാരിച്ചാല്‍
( പഴയസെമിനാരി, കോട്ടയം)
 

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3